Skip to main content

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 20 ന്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 20ന്  സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കൈറ്റിൻ്റെ നേതൃത്വത്തിൽ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 22.04ൻ്റെ ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന ഇൻസ്റ്റലേഷൻ ഫെസ്റ്റില്‍ അനുബന്ധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായ ഇ ക്യൂബ്, മറ്റു വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ എന്നിവ സൗജന്യമായി സ്കൂളുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഇൻസ്റ്റാൾ ചെയ്തു നൽകും. ലാപ്ടോപ്പ് പെൻഡ്രൈവ് എന്നിവ കൊണ്ടുവരണം.

ദിനാചരണത്തിന്റെ ഭാഗമായി "റോബോട്ടിക് പഠനം എൻ്റെ സ്കൂളിൽ" എന്ന വിഷയത്തിൽ സ്കൂളുകൾക്കായി റീൽ നിർമ്മാണ മത്സരവും ജില്ലാതലത്തിൽ സംഘടിപ്പിക്കുന്നുണ്ട്. തുടർന്ന് ജില്ലയിലെ എല്ലാ സ്കൂളുകളിലും സെപ്റ്റംബർ 22 മുതൽ 27 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം സംഘടിപ്പിക്കും. സ്കൂളുകളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റാണ് പരിപാടികൾക്ക് നേതൃത്വം നൽകുകത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ ഹൈടെക് അസംബ്ലി, പോസ്റ്റർ മത്സരം, റോബോട്ടിക് ഫെസ്റ്റ്, ആനിമേഷൻ മത്സരം തുടങ്ങിയ ഐടി അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. 

date