Skip to main content

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ഒഴിവ്

ആലപ്പുഴ ഗവ റ്റി.ഡി മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍, രണ്ട് സീനിയര്‍ റസിഡന്റ് എന്നീ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 30 ന് രാവിലെ 11 മണിയ്ക്ക് കൂടിക്കാഴ്ച്ച നടത്തും. യോഗ്യതകള്‍ ഡി.എന്‍.ബി/എം. എസ് ഓര്‍ത്തോപീഡിക്‌സ്. താല്പര്യമുള്ളവര്‍ ജനനത്തീയതി, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേല്പറഞ്ഞ കൂടിക്കാഴ്ച്ചക്ക് ഓഫീസില്‍ ഹാജരാകണം. 

date