Skip to main content

സിവില്‍ പ്രവൃത്തിക്കള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പെരുമ്പാട്ട്ചിറ ദേവസ്വംചിറ റോഡ് നിര്‍മ്മാണം, എം.എ.എം എല്‍.പി. സ്‌കൂള്‍ ശുചിമുറി സമുച്ചയം നിര്‍മ്മാണം, ഹോസ്പിറ്റല്‍ പള്ളി റോഡ് നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് ലൈസന്‍സുള്ള കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കുന്നവര്‍ കവറിന് പുറത്ത് പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തേണ്ടതും 200 രൂപയുടെ മുദ്ര പത്രത്തില്‍ പ്രാഥമിക കരാര്‍ ഉള്ളടക്കം ചെയ്യേണ്ടതുമാണ്. പൊതുമരാമത്ത് പ്രവൃത്തികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും ബാധകമായിരിക്കും. ഒന്നാമത്തെ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ etenders.kerala.gov.in എന്ന വെബ്സൈറ്റ് വഴി സെപ്റ്റംബര്‍ 24 ന് 4 മണി വരെയും  രണ്ടും മുന്നും പ്രവൃത്തികള്‍ക്കുള്ള ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 25 ന് 4 മണി വരെയും  ഓണ്‍ലൈനായി സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0478-2523010.

date