Post Category
മാവേലിക്കര ഗവ.ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ മാവേലിക്കര ഗവ.ഐ.ടി.ഐയില്‍ എന്‍. സി.വി. റ്റി അംഗീകാരമുള്ള ഇലക്ട്രോണിക്‌സ് മെക്കാനിക്, വുഡ് വര്‍ക്ക് ടെക്‌നിഷ്യന്‍ ട്രേഡുകളില്‍ 2025 പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ നേരിട്ട് അപേക്ഷിക്കാം. സൗജന്യ പരിശീലനം, പുസ്തകങ്ങള്‍, ഉച്ചഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവന്‍സ് എന്നിവയും എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രതിമാസ സ്‌റ്റൈപ്പന്റ്, ലംപ്‌സം ഗ്രാന്റ് എന്നിവയും ലഭിക്കും. വിജയികള്‍ക്ക് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി സാധ്യത, പ്രതിമാസ സ്‌റ്റൈപ്പെന്റോടെ അപ്രന്റീസ് ട്രെയിനിംഗ് എന്നിവ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9497537888, 8281944415.
date
- Log in to post comments