Skip to main content

ഗാന്ധി ജയന്തി ആഘോഷം: ആലോചനയോഗം ചേർന്നു

ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം വിപുലമായി പരിപാടികളോടെ ജില്ലയിൽ ആചരിക്കുന്നതിന്റെ ഭാഗമായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ ഗാന്ധിസ്മൃതിമണ്ഡപ സമിതിയുടെ ആലോചനായോഗം കളക്ടറേറ്റിൽ ചേർന്നു.
മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് രാവിലെ 9 മണിക്ക് ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതിമണ്ഡപത്തിലുള്ള ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ ഹാരാർപ്പണവും പദാർച്ചനയും നടത്തും. തുടർന്ന് സർവ്വമത പ്രാർത്ഥനയും സംഘടിപ്പിക്കും. ഒക്റ്റോബർ 2 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളും ഗാന്ധിയൻ സംഘടനകളായ സർവ്വോദയ മണ്ഡലം, കേരള സബർമതി സാംസ്കാരിക വേദി, കേരള സബർമതി ചാരിറ്റബിൾ സൊസൈറ്റി, ഓൾ കേരള പ്ലേ സ്കൂൾ ആൻ്റ് ഡേ കെയർ മാനേജ്മെൻ്റ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെമ്പാടും നടത്തും. ഗാന്ധി ജയന്തി ആഘോഷം വിപുലമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ യോഗം സെപ്തംബർ 23 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കളക്ട്രേറ്റിൽ ചേരുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ഗാന്ധി സ്മാരക സേവാകേന്ദ്രം രക്ഷാധികാരി രവി പാലത്തുങ്കൽ, ഗാന്ധി സ്മാരക സേവാകേന്ദ്രം സ്ഥാപകാംഗം രാജു പള്ളിപ്പറമ്പിൽ, സർവേദയ മണ്ഡലം ജില്ലാ പ്രസിഡൻ്റ് എം ഇ ഉത്തമകുറുപ്പ്, കേരള സബർമതി സാംസ്കാരിക വേദി സംസ്ഥാന പ്രസിഡൻ്റ് ജോസഫ് മാരാരിക്കുളം എന്നിവർ പങ്കെടുത്തു.
 

date