Post Category
*ഉമ്മൻചാണ്ടി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കും*
കോട്ടത്തറ ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച ഉമ്മൻചാണ്ടി സ്മാരക ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 20) രാവിലെ 10:30 ന് പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കും. വയനാട് ജില്ലാ പഞ്ചായത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, കോട്ടത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ വിഹിതം ഉൾപ്പെടുത്തി വാർഷിക പദ്ധതിയിൽ ബഹുവർഷ പ്രൊജക്ടായാണ് ഗ്രാമപഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ചത്. ടി.സിദ്ധിഖ് എംഎൽഎ അദ്ധ്യക്ഷനാകുന്ന പരിപാടിയിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്‌ണൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുക്കും.
date
- Log in to post comments