Skip to main content

ശുചിത്വോത്സവം 2025: സ്വച്ഛത ഹി സേവ കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

സ്വച്ഛത ഹി സേവ 2025 കാമ്പയിന്റെ ഭാഗമായി ആലപ്പുഴയിൽ 'ശുചിത്വോത്സവം' ലോഗോ പ്രകാശനം ചെയ്തു. സെപ്റ്റംബർ 17 മുതൽ നവംബർ 1 വരെ നീണ്ടു നിൽക്കുന്ന കാമ്പയിന്റെ ലോഗോ ആലപ്പുഴ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് പ്രകാശനം ചെയ്തു. 
ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. ശ്രീലക്ഷ്മി, ഐ.ഇ.സി. അസി. കോ-ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞ് ആശാൻ, അസി. കോ-ഓർഡിനേറ്റർ സിജോ രാജു, പ്രോഗ്രാം ഓഫീസർ പി. അഖിൽ, സി.ആർ. സന്ധ്യ, ബിനുലാൽ, ഷഹാന കബീർ, നിഷാദ്, ദിവ്യ തുടങ്ങിയവർ പങ്കെടുത്തു. കാമ്പയിനിലൂടെ ജില്ലയിലെ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
 

date