Post Category
ത്രിഭംഗി ദേശീയ നൃത്തോത്സവം : ആസ്വാദകരുടെ മനം കവർന്ന് കലാമണ്ഡലം സംഗീത
നരസിംഹാവതാരമായി കലാമണ്ഡലം സംഗീത നിറഞ്ഞാടിയപ്പോൾ, കൗതുകത്തോടെ സദസ്സ് ഒന്നടങ്കം അതിൽ ലയിച്ചു. കേരള സംഗീത അക്കാദമി അങ്കമാലിയിൽ സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിൻ്റെ ' ഭാഗമുള്ള നൃത്തശില്പശാലയാണ് ഈ അപൂർവ്വ അഭിനയ - നൃത്തവിസ്മയത്തിന് സാക്ഷ്യം വഹിച്ചത്. നൃത്തോത്സവത്തിൻ്റെ രണ്ടാംദിനം കലാമണ്ഡലം സംഗീതയുടെ കൂടിയാട്ട ഉദാഹരണ പ്രഭാഷണത്തോടെയാണ് ദ്വിദിന നൃത്തശില്പശാലയ്ക്ക് തുടക്കം കുറിച്ചത്. ഈ പ്രഭാഷണത്തിലാണ് നരസിംഹാവതാരമായി സംഗീത അരങ്ങിൽ പകർന്നാടിയത് . കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം കൃഷ്ണദാസ് എന്നിൽ മിഴാവ് വാദനവുമായി സംഗീതയെ അനുഗമിച്ചു.
date
- Log in to post comments