Post Category
ത്രിഭംഗി ദേശീയ നൃത്തോത്സവം: നൃത്തശില്പശാല ആരംഭിച്ചു
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിൻ്റെ ഭാഗമായുള്ള ദ്വിദിന നൃത്തശില്പശാല അങ്കമാലി എ.പി കുര്യൻ സ്മാരക സി.എസ്.എ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നൃത്ത പഠിതാക്കളായ 130 വിദ്യാർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്. ആദ്യദിനം ശില്പശാലയിൽ കലാമണ്ഡലം സംഗീത കൂടിയാട്ടം എന്ന വിഷയത്തിലും ബി.ആർ വിക്രം കുമാർ കലാനിരൂപണം എന്ന വിഷയത്തിലും കലാമണ്ഡലം ശ്രീരംഗ്
കൊന്നക്കോൽ എന്ന വിഷയത്തിലും മൈഥിലി മോഹിനിയാട്ടം : ഒരു വായന എന്ന വിഷയത്തിലും സായ് വെങ്കടേഷ് ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ വെളിച്ച വിന്യാസത്തിൻ്റെ പടവുകൾ എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. ശില്പശാല ഇന്ന് ( സെപ്തംബർ 21) സമാപിക്കും.
date
- Log in to post comments