പിറവം നഗരസഭയിൽ ശുചിത്വ സംഗമം നടന്നു
പിറവം നഗരസഭയുടെ ആഭിമുഖ്യത്തിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ശുചിത്വ സംഗമം നടന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഖരമാലിന്യ സംസ്കരണ പ്രവർത്തനം പ്രാദേശിക തലത്തിൽ മെച്ചപ്പെടുത്തുക, ശുചിത്വ സേനാംഗങ്ങൾ വഴി നഗരസഭയിൽ നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
നഗരസഭയിലെ കുട്ടികളുടെ പാർക്കിൽ ഹരിതകർമസേന അംഗങ്ങളെയും ശുചീകരണ തൊഴിലാളികളേയും ഉൾപ്പെടുത്തിയാണ് സംഗമം നടന്നത്.
ഗ്രൂപ്പ് ചർച്ച, അനുഭവങ്ങൾ പങ്കുവെക്കൽ, മികച്ചപ്രവർത്തനം കാഴച്ചവെച്ച പ്രവർത്തകരെ ആദരിക്കൽ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു.
ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ഏലിയാസ് അധ്യക്ഷത വഹിച്ചു. സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെൻറർ കമ്മ്യൂണിറ്റി കൗൺസിലർ കെ.കെ മേരി ക്ലാസ് നയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments