Skip to main content

പട്ടയ വിതരണവും നാഗലശ്ശേരി വില്ലേജ് ഓഫീസ്  നിര്‍മ്മാണോദ്ഘാടനവും ഇന്ന് ( സെപ്റ്റംബര്‍ 20 ന് )

 

തൃത്താല നിയോജക മണ്ഡലത്തിലെ പട്ടയ വിതരണോദ്ഘാടനവും നാഗലശ്ശേരി പഞ്ചായത്തിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 20 ന് ) രാവിലെ 11 മണിക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോള്‍, അബ്ദുസ്സമദ് സമദാനി എം പി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി പി റജീന, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

തൃത്താല മണ്ഡലത്തില്‍ 51 മിച്ചഭൂമി പട്ടയങ്ങളുള്‍പ്പെടെ 194 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്യുന്നത്.  നാലര വര്‍ഷത്തിനിടെ മണ്ഡലത്തില്‍ 2021 മെയ്  മുതല്‍ ആകെ 2531 കുടുംബങ്ങളാണ് ഭൂമിയുടെ അവകാശികളായത്. 86 മിച്ചഭൂമി പട്ടയങ്ങള്‍, 389 ലക്ഷംവീട് പട്ടയങ്ങള്‍, 42 ലാന്റ് അസ്സൈന്‍മെന്റ്  പട്ടയങ്ങള്‍, 202 ദേവസ്വം പട്ടയങ്ങള്‍, 1812 എല്‍ ടി പട്ടയങ്ങള്‍ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
പല്ലേരി ശശികുമാര്‍ എന്ന വ്യക്തി സൗജന്യമായി നല്‍കിയ ആറര സെന്റ് സ്ഥലത്ത് എസ് എസ് എ എസ് സി ഐ (സ്‌കീം ഫോര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്) ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചെലവിലാണ് നാഗലശ്ശേരി വില്ലേജ് ഓഫീസിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നത്.നിലവില്‍ ബ്ലോക്ക് ഓഫീസിന് സമീപത്താണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്ഥല പരിമിതിമൂലം പുതിയൊരു ഓഫീസ് കെട്ടിടം എന്നത് അനിവാര്യമായിരുന്നു.കൂറ്റനാട് കെഎസ്ഇബി സബ്‌സ്റ്റേഷന് സമീപത്താണ് ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുക.

date