Skip to main content

പരുതൂര്‍  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 20 ന്) റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും

 

നിര്‍മ്മാണം പൂര്‍ത്തീകരിച്ച പരുതൂര്‍  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 20 ) രാവിലെ പത്തിന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോള്‍, അബ്ദുസ്സമദ് സമദാനി എം പി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്ലാന്‍ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പരുതൂര്‍ വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഫ്രണ്ട് ഓഫീസ്, വരാന്ത, വില്ലേജ് ഓഫീസര്‍ക്കുള്ള പ്രത്യേക മുറി, ഓഫീസ് സംവിധാനം, റെക്കോര്‍ഡ് റൂം, ഡൈനിങ്ങ് - മീറ്റിങ്ങ് ഹാള്‍, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, പൊതു ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്.

date