Post Category
ഡോക്ടര്‍ നിയമനം : കൂടിക്കാഴ്ച 25 ന്
പാലക്കാട് ഇ എസ് ഐ ആശുപത്രി/ ഡിസ്പെന്‍സറിയിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ താല്കാലിക ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 25 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ള ഡോക്ടര്‍മാര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷന്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം കോഴിക്കോട് മാങ്കാവ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തിച്ചേരണം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫോണ്‍: 0495 2322339.
date
- Log in to post comments