Skip to main content

സ്ത്രീ ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

സ്ത്രീ ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 20) രാവിലെ 11ന് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയാകും. പരിപാടിയുടെ ഭാഗമായി വിളര്‍ച്ച രോഗ നിര്‍ണ്ണയ, ജീവിത ശൈലീ രോഗ നിര്‍ണ്ണയ പരിശോധനകളും ആശ പ്രവര്‍ത്തകര്‍  അവതരിപ്പിക്കുന്ന ബോധവല്‍ക്കരണവും നടക്കും.

date