Skip to main content

കുടുംബശ്രീ ദേശീയ സരസ് മേള ജനുവരിയില്‍ പാലക്കാട്ട്

കുടുംബശ്രീ ദേശീയ സരസ് മേള ജനുവരിയില്‍ പാലക്കാട് നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തദ്ദേശീയവും വൈവിധ്യപൂര്‍ണവുമായ ഉല്‍പ്പന്നങ്ങളും കേരളത്തിലേയും ഇതരസംസ്ഥാനങ്ങളിലെയും ഫുഡ് കോര്‍ട്ടുകളും, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍, നാടിന്റെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന കലാ-സാംസ്‌കാരിക പരിപാടികളും  മേളയില്‍ അരങ്ങേറും.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന  മേളയുടെ മുന്നൊരുക്കങ്ങളും പുരോഗതിയും വിലയിരുത്തുന്നതിനായുള്ള ജില്ലാതല അവലോകന യോഗം രണ്ട് ദിവസങ്ങളിലായി  പാലക്കാട് ഹോട്ടല്‍ ഗസാലയില്‍ നടന്നു.
യോഗത്തില്‍ എന്‍ ആര്‍ എല്‍ എം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നവീന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ആര്‍ എസ്  ഷൈജു, കോഴിക്കോട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സി കവിത, കോഴിക്കോട് അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി സൂരജ്, തൃശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, തൃശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു,  ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ് അനുരാധ, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി ബി സുഭാഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി ഡി എസ് ചെയര്‍പേഴ്‌സന്മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ആനിമേറ്റര്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date