വികസന സദസ്സിന് ജില്ലയില്‍ സെപ്റ്റംബര്‍ 22 ന് തുടക്കമാകും വിളയൂരില്‍ ജില്ലാ തല ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും
ജില്ലയില്‍ വികസനസദസ്സിന് സെപ്റ്റംബര്‍ 22 ന് തുടക്കമാകും. വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ തല ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. വികസനസദസ്സിനൊപ്പം വിളയോളം സ്വരാജ് മഹോത്സവത്തിന്റെയും ഉദ്ഘാടനവും നടക്കും. പേരടിയൂരില്‍ നളന്ദ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി. സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക. മന്ത്രിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കാളികളാകും. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബേബി ഗിരിജ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും.
- Log in to post comments