Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

നാഗലശ്ശേരി ഐ.ടി.ഐയില്‍ ഡ്രാഫ്ട്‌സ്മാന്‍ - സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 22 രാവിലെ പത്തിന് നടക്കും.  ഈഴവ സംവരണ വിഭാഗത്തിലാണ് ഒഴിവ്. എ.ഐ.സി.ടി.ഇ /യു.ജി.സി അംഗീകൃത കോളേജില്‍ നിന്നുള്ള ബി.വോക്./സിവില്‍ എന്‍ജിനീയറിങ് ബിരുദവും, ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍, എ.ഐ.സി.ടി.ഇ അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള മൂന്ന് വര്‍ഷത്തെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും, ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അതുമല്ലെങ്കില്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി പാസായ ശേഷം മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22 രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9746715651.

date