Skip to main content

എൽ.ബി.എസ് ഇൽ പാസ്‌പോർട്ട് മേള

എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിന്റെയും തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൊബൈൽ പാസ്‌പോർട്ട് സേവ സെപ്റ്റംബർ 22 മുതൽ 26 വരെ എൽബിഎസ് പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ നടത്തുന്നു. റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയ് മേള ഉദ്ഘാടനം ചെയ്തു. എൽബിഎസ് സെന്റർ ഡയറക്ടർ ഡോ. എം. അബ്ദുൽ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ഡോ. എം.ബി. സ്മിതമോൾഡോ. ജെ. ജയമോഹൻഡോ. ആർ. രശ്മിവി.സുനിൽകുമാർഡോ. ഇ.എൻ അനിൽകുമാർ. കീർത്തന മനോജ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ കലാലയങ്ങളിൽ ആദ്യമായി നടത്തുന്ന ഈ ഉദ്യമത്തിൽ എൽബിഎസ് പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിലെ ഇരുന്നൂറോളം വിദ്യാർത്ഥിനികൾക്കും മറ്റു പരിസര വാസികൾക്കും മേളയുടെ പ്രയോജനം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

പി.എൻ.എക്സ് 4655/2025

date