Skip to main content

ജനകീയാരോഗ്യകേന്ദ്രം കെട്ടിട ശിലാസ്ഥാപനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു

തകഴി ഗ്രാമപഞ്ചായത്ത് ജനകീയാരോഗ്യകേന്ദ്രം തകഴി മെയിൻ സെൻ്റർ (പടഹാരം) പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം
ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. 35 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് അജയകുമാർ, വൈസ് പ്രസിഡൻ്റ് അംബിക ഷിബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മദൻ ലാൽ, ജയശ്രീ വേണുഗോപാൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ ശശാങ്കൻ, സിന്ധു ജയപ്പൻ, ജയചന്ദ്രൻ കലാങ്കേരി, തകഴി പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. പി ടി പ്രീതി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date