Skip to main content

ശാസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു

ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി ശാസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു. ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്റര്‍ സീനിയര്‍ സയന്റിസ്റ്റ് കെ.കുഞ്ഞിക്കണ്ണന്‍ ആചാരി സെമിനാര്‍ നയിച്ചു. ചന്ദ്രയാന്‍, മംഗള്‍യാന്‍ തുടങ്ങി 50 ലധികം ബഹിരാകാശ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിച്ച കെ.കുഞ്ഞിക്കണ്ണന്‍, കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ബി.എം പ്രദീപ് അധ്യക്ഷനായ ചടങ്ങ് വി.എച്ച്.എസ.്ഇ പയ്യന്നൂര്‍ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ഇ.ആര്‍ ഉദയകുമാരി ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പാള്‍ പി സുചീന്ദ്രനാഥ് സ്വാഗതവും കരിയര്‍ മാസ്റ്റര്‍ ടി.ടി ബേബി സുമതി നന്ദിയും പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.എ ജൂലി, ഹെഡ്മാസ്റ്റര്‍ എ.എം അബ്ദുല്‍സലാം, സ്റ്റാഫ് സെക്രട്ടറി ബി.ഫസലുദ്ദീന്‍, ഡോ.പി.എം നീമ എന്നിവര്‍ സംസാരിച്ചു.
 

date