Skip to main content

ഐ.ടി.ഐ.യിൽ സീറ്റൊഴിവ്

ഇടുക്കി കരുണാപുരം ഗവ. ഐ.ടി.ഐ.യിലെ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽകംമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ സീറ്റൊഴിവുണ്ട്. ജനറൽഎസ്.സി.എസ്.ടി. വിഭാഗത്തിലുംപെൺകുട്ടികൾക്കായി സംവരണം ചെയ്ത വിഭാഗത്തിലും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ എസ്.എസ്.എൽ.സി.പ്ലസ്ടുടി.സി.ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം സെപ്തംബർ 30നകം ഐ.ടി.ഐ-യിൽ നേരിട്ട് ഹാജരാകണം. എസ്.എസ്.എൽ.സി ജയിച്ചവർക്കുംതത്തുല്യ യോഗ്യതയുള്ളവർക്കും പ്രവേശനം ലഭിക്കും. ഉയർന്ന പ്രായപരിധി ഇല്ല. കൂടുതൽ വിവരങ്ങൾക്ക് : 04868291050, 9495642137, 9562202388.

പി.എൻ.എക്സ് 4692/2025

date