Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ നിലവിലുള്ള ഓപ്പൺ വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ NTCയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NACയും 3 വർഷത്തെ പ്രവർത്തിപരിചയവും  ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിയ്ക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 26ന് നടത്തും.  താല്പര്യമുള്ളവർ യോഗ്യതഐഡന്റിറ്റി തെളിയിയ്ക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്സ് 4697/2025

date