Post Category
കുടിവെള്ളം ഉപയോഗിക്കരുത്
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ കുടിവെള്ള വിതരണം നടത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ അമ്പലപ്പുഴ തെക്കേനട, കരുമാടി പമ്പ് ഹൗസുകളില്‍ സെപ്റ്റംബര്‍ 26 ന് സൂപ്പര്‍ ക്ലോറിനേഷനും ടാങ്ക് ശുചീകരണവും നടക്കുന്നതിനാല്‍ അന്നേ ദിവസം പമ്പിങ് ഭാഗികമായി മുടങ്ങും. അതിനാല്‍ പ്രദേശവാസികള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ കുടിവെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്ന് വാട്ടര്‍ അതോറിറ്റി പി എച്ച് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
date
- Log in to post comments