Skip to main content

മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം. ഒരുക്കങ്ങൾ തൃപ്തികരമെന്ന് ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര

കൊച്ചി, സെപ്റ്റംബർ 23, 2025: ലയണൽ മെസ്സിയും

ലോകകപ്പ് നേടിയ

അർജന്റീന ടീമും

കൊച്ചിയിൽ എത്തുന്നതിന്റെ

ഭാഗമായുള്ള ഒരുക്കങ്ങളിൽ

തൃപ്തിയെന്ന് 

അർജന്റീന ടീം മാനേജർ.

ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം

സംസാരിക്കുകയായിരുന്നു ഹെക്ടർ ഡാനിയൽ കബ്രേര. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

 

ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ

വലിയ സ്വീകരണമാണ് കബ്രേരക്ക് നൽകിയത്.

മെസിപ്പട പറന്നിറങ്ങുന്ന 

വിമാനത്താവളത്തിലെ 

സൗകര്യങ്ങൾ അദ്ദേഹം

പരിശോധിച്ചു.

 

ഹോളിഡേ ഇൻ

 ഹോട്ടലിൽ കായികമന്ത്രി വി. അബ്ദുറഹ്മാനുമായി

അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉയർന്നതല യോഗത്തിൽ റിപ്പോർട്ടർ ടി.വി ചെയർമാൻ റോജി അഗസ്റ്റിൻ, മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ, വൈസ് ചെയർമാൻ ജോസ് കുട്ടി അഗസ്റ്റിൻ, എന്നിവർ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.

 

തുടർന്ന്, മത്സരം നടത്തുന്ന

കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിലെ

സൗകര്യങ്ങളും 

വിലയിരുത്തി.

സൗകര്യങ്ങളിൽ

ഹെക്ടർ ഡാനിയൽ

ഗബ്രേര സന്തോഷം

അറിയിച്ചതായി 

കായിക മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു.

മത്സരത്തിന് മുൻപ്

പരമാവധി കാണികളെ

ഉൾക്കൊള്ളിക്കാവുന്ന

തരത്തിൽ സ്റ്റേഡിയം

പൂർണ സജ്ജമാക്കുമെന്ന്

റിപ്പോർട്ടർ ടി വി എംഡി

ആന്റോ അഗസ്റ്റിൻ അറിയിച്ചു. ഫിഫ നിഷ്കർഷിക്കുന്ന

അന്താരാഷ്ട്ര

നിലവാരത്തിലുള്ള

സജ്ജീകരണങ്ങളാണ്

ഒരുക്കുന്നതെന്ന് 

റിപ്പോർട്ടർ ചെയർമാൻ 

റോജി അഗസ്റ്റിൻ അറിയിച്ചു.

മെസിയുടേയും

സംഘത്തിന്റെയും

കേരളത്തിലേക്കുള്ള

വരവ് ആഘോഷമാക്കി

മാറ്റുമെന്ന്

വൈസ് ചെയർമാൻ

ജോസ് കുട്ടി അഗസ്റ്റിൻ

വ്യക്തമാക്കി. സാധാരണക്കാർക്കും  

മെസിയെ കാണാൻ അവസരമൊരുക്കും.

റോഡ് ഷോയുടെ

കാര്യത്തിലും അന്തിമ തീരുമാനം ഉടനുണ്ടാകും.

മെസിയെക്കൂടാതെ

അർജന്റീന ടീമിൽ

ആരൊക്കെ കളിക്കുന്നതിലും

പ്രഖ്യാപനം ഉടനുണ്ടാകും.

 

മത്സരത്തീയതിയും

എതിർ ടീം ആരെന്നതും

മുഖ്യമന്ത്രി പിണറായി വിജയൻ വരും ദിവസങ്ങളിൽ

പ്രഖ്യാപിക്കുമെന്ന്

മന്ത്രി വി അബ്ദു റഹ്മാൻ

അറിയിച്ചു.

 

 

കേരള മണ്ണിൽ ആദ്യമായി ലയണൽ മെസ്സിയും അർജന്റീന ദേശീയ ടീമും എത്തുന്നത് ചരിത്രനിമിഷം, കേരളത്തെ ആഗോള കായിക ഭൂപടത്തിൽ അടയാളപ്പെടുത്തും.

 

 

date