ഇരിട്ടി നഗരസഭ ജലബജറ്റ് അവതരിപ്പിച്ചു
ഇരിട്ടി നഗരസഭയുടെ ജലബജറ്റ് നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത പ്രകാശനം ചെയ്തു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് ജല ബജറ്റ് തയാറാക്കിയത്. നഗരസഭയിൽ നിലവിൽ ലഭിക്കുന്ന ജലവും വിനിയോഗിക്കുന്ന ജലവും കണക്കാക്കിയാണ് ജല ബജറ്റ് തയ്യാറാക്കിയത്. ഗാർഹികം, കൃഷി, വ്യവസായം, വാണിജ്യം, വിനോദ സഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്ക് ഒരു വർഷം ആവശ്യമായ ജലത്തിന്റെ അളവും നഗരസഭാ പരിധിയിൽ ലഭ്യമാകുന്ന വെള്ളത്തിന്റെ അളവും ബജറ്റിൽ കണക്കാക്കിയിട്ടുണ്ട്.
ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അൻഷിത് ബജറ്റ് എറ്റുവാങ്ങി. ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ ബൾക്കീസ്, കെ. സുരേഷ്, സെക്രട്ടറി ഇൻ ചാർജ് പി.വി നിഷ, ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ്, ഐ സി ഡി എസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ, അയ്യങ്കാളി ഓവർസീയർ ജിഷ, സി ഡി എസ് ചെയർപേഴ്സൺ സ്മിത, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ എന്നിവർ പങ്കെടുത്തു.
- Log in to post comments