Skip to main content

*നിധി ആപ്‌കെ നികട് *

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്‌കെ നികട് ഗുണഭോക്താക്കൾക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി സെപ്റ്റംബർ 29 ന് രാവിലെ 10 മണി മുതൽ തളിപ്പറമ്പ് മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള പ്രസ് ഫോറത്തിൽ നടക്കും. എല്ലാ ഗുണഭോക്താക്കളും തൊഴിലുടമകളും പങ്കെടുക്കണമെന്ന് പാപ്പിനിശ്ശേരി ഇ എസ് ഐ ബ്രാഞ്ച് മാനേജർ അറിയിച്ചു. ഫോൺ: ഇ എസ് ഐ പാപ്പിനിശ്ശേരി ബ്രാഞ്ച് - 04972944501, സബ് റീജിയണൽ ഓഫീസ് കോഴിക്കോട് - 04952772270, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസ് കണ്ണൂർ - 04972 712388 

date