Skip to main content
പാട്യത്ത് പഞ്ചകർമ്മ യൂണിറ്റ് കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ ആയുർവേദ ദിനചാരണം സംഘടിപ്പിച്ചു

പാട്യം ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്, കണ്ണൂർ നാഷണൽ ആയുഷ് മിഷൻ, പാട്യം പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ ആയുർകർമ്മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. കെ.പി. മോഹനൻ എം എൽ എ അധ്യക്ഷനായി.
പരിപാടിയുടെ ഭാഗമായി ആയുർവേദത്തിന്റെ സാമൂഹിക പ്രസക്തി,  ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ എന്ന വിഷയങ്ങളിൽ പ്രഭാഷണങ്ങളും നടന്നു.

പാട്യം ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ കെ.പി. പ്രദീപ് കുമാർ, പഞ്ചായത്ത് കൗൺസിൽ അംഗങ്ങളായ ശോഭകോമത്,  സുജാത,  പ്രസീത കുമാരി ടീച്ചർ, വി രതി, അനുരാഗ് പലേരി, മെഡിക്കൽ ഓഫീസർമാരായ ഡോ. സുജ ജി നായർ, ഡോ. ശ്രേയ ഉത്തമൻ, ജീവനക്കാരായ സജിന അരുണ്‍കുമാർ, പ്രഭാകരൻ കക്കോത്ത്, സി സജിത, ദൃശ്യ കെ അർജുൻ, ആര്യ അനിരുദ്ധൻ, മല്ലിക ആർ, ജിംശമോൾ തുടങ്ങിയവർ പങ്കെടുത്തു.

date