ജോബ് ഡ്രൈവ് 27ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഡ്രൈവ് സെപ്റ്റംബര്‍ 27ന് രാവിലെ പത്തിന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.. നാല് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ്- ട്രെയിനി, ഹെല്‍പ്പര്‍, ഡെലിവറി എക്സിക്യൂട്ടീവ്, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍, ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, സെയില്‍സ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, ബി. ഇ, ബി.ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് മേളയുടെ ഭാഗമാകാം. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന് ഫീസായ 300 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912505435, 04912505204.
- Log in to post comments