Post Category
ഗതാഗത നിരോധനം
കൊടുവായൂര്‍- പല്ലാവൂര്‍ -വിത്തനശ്ശേരി റോഡിലെ കൂട്ടക്കടവ് (കൂടല്ലൂര്‍ പാലത്തിലൂടെയുള്ള പാലത്തിലൂടെ)പാലം പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഒക്ടോബര്‍ 15 വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. നെന്മാറയില് നിന്നും കൊടുവായൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ വല്ലങ്ങി ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചേരാമംഗലം വഴി കുനിശ്ശേരി ജങ്ഷനില്‍ എത്തി വലതുതിരിഞ്ഞ് പല്ലാവൂര്‍ കാക്കയൂര്‍ വഴി പോവണം. കൊടുവായൂരില്‍ നിന്നും നെന്മാറയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പല്ലാവൂര്‍ ജങ്ഷനില്‍ എത്തി വലതു തിരിഞ്ഞ് കുനിശ്ശേരി ജങ്ഷനില്‍ എത്തി ഇടതു തിരിഞ്ഞ് ചേരാമംഗലം - വല്ലങ്ങി വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments