Skip to main content

പി.ജി. ആയുർവേദം : താൽക്കാലിക മെറിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

പി.ജി. ആയുർവേദ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ  താത്കാലിക മെറിറ്റ്  ലിസ്റ്റും താത്കാലിക കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള സമയം 25ന് ഉച്ചയ്ക്ക് 1 വരെ നീട്ടി. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികൾ 25ന് ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം അറിയിക്കാം.  വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.

പി.എൻ.എക്സ് 4711/2025

date