Skip to main content

ദേശീയ ഇ-ഗവേണൻസ് അവാർഡ് അമൃത് മിഷന്

അമൃത് മിഷന്റെ പ്രോജക്ട് മോണിറ്ററിങ് ആൻഡ് വാട്ടർ ക്വാളിറ്റി മോണിറ്ററിങ് സിസ്റ്റത്തിന് 2025 ലെ ദേശീയ ഇ-ഗവേണൻസ് സിൽവർ അവാർഡ് ലഭിച്ചു. അമൃത് പ്രോജക്ടുകളുടെ നിരീക്ഷണത്തിനും, ജല ഗുണ നിലവാര പരിശോധനയ്ക്കും വേണ്ടിയുള്ള ഓൺലൈൻ സംവിധാനമാണിത്. വിശാഖ പട്ടണത്തു വച്ച് നടന്ന 28-മത് ദേശീയ ഇ-ഗവേണൻസ് കോൺഫറൻസിൽ, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗിൽ നിന്നും അമൃത് കേരള മിഷൻ ഡയറക്ടർ സൂരജ് ഷാജി അവാർഡ് ഏറ്റുവാങ്ങി. 5 ലക്ഷം രൂപയും, പ്രശസ്ത്രി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.

പി.എൻ.എക്സ് 4714/2025

date