Skip to main content

*ഇപിഎഫ് ബോധവത്കരണ ക്യാമ്പ് 29ന്*

 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി വിവരങ്ങൾ കൈമാറി പരാതികൾ പരിഹരിക്കാൻ നിധി ആപ്കെ നികാത്ത് എന്ന പേരിൽ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29ന് പനമരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ്  ക്യാമ്പ്  നടക്കുക. അംഗങ്ങൾ, തൊഴിലുടമകൾ, പെൻഷൻകാർ  https://forms.gle/tfJAjVXHVj41J6Zn6 മുഖേനയോ, സ്പോട്ട് രജിസ്‌ട്രേഷൻ മുഖേനയോ രജിസ്റ്റർ ചെയ്യണം. ഫോൺ- 0495 2361293, 0495 2767893.

date