Skip to main content

*ക്വിസ് മത്സരം*

 

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഖാദി ബോ൪ഡിലും ജില്ലാ ഓഫീസുകളിലും ഗാന്ധിജിയും, ഖാദിയും സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു. ഹൈസ്കൂള്‍, ഹയ൪ സെക്കന്ററിവിദ്യാർത്ഥികൾക്കായി സെപ്റ്റംബര്‍ 30 രാവിലെ 11 മണിക്ക് കല്‍പ്പറ്റ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ചാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ സെപ്റ്റംബര്‍ 29നകം രജിസ്റ്റർ  ചെയ്യണം  ഒരു സ്കൂളിൽ നിന്ന് രണ്ടു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം . pownd@kkvib.org എന്ന ഇ മെയിലിലോ, 9188401613 ,9947151366 എന്നീ നമ്പറുകളിലോ പേരുകൾ രജിസ്റ്റർ ചെയ്യാം. സ്കൂളിലെ പ്രധാനാദ്ധ്യാപകൻ  അല്ലെങ്കിൽ പ്രിൻസിപ്പൽ നൽകുന്ന സാക്ഷ്യപത്രവും സ്കൂൾ തിരിച്ചറിയൽ കാർഡും വിദ്യാർത്ഥികൾ ഹാജരാക്കണം.

date