Post Category
സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്
ഹോമിയോപ്പതി വകുപ്പിലെ ദ്രുതകര്‍മ സാംക്രമിക രോഗ നിയന്ത്രണ സെല്ലിന്റെ നേതൃത്വത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പള്ളിത്തെരുവ്, ബീമാപള്ളി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളുടെ ആഭിമുഖ്യത്തില്‍ ബീമാമാഹിന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് മെഡിക്കല്‍ ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സൗജന്യ രക്ത പരിശോധനയും മരുന്നു വിതരണവുമുണ്ടായിരുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം, കുട്ടികളുടെ അവകാശങ്ങളും സംരക്ഷണ സംവിധാനങ്ങളും എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.
(പി.ആര്‍.പി. 2717/2018)
date
- Log in to post comments