Skip to main content

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍

 

അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ (ഡിസംബര്‍ മൂന്ന്) രാവിലെ 10ന് നടക്കുന്ന സെമിനാര്‍ എം. വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികള്‍, ആസൂത്രണസമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, വിവിധ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ സെമിനാര്‍ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷത വഹിക്കും.
(പി.ആര്‍.പി. 2719/2018)

 

date