Skip to main content

കോണത്തുകുളം നവീകരിച്ചു

 

 

പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ചെങ്കല്‍ വാര്‍ഡില്‍ 50 വര്‍ഷത്തോളമായി ഉപയോഗശൂന്യമായിക്കിടന്ന കോണത്തുകുളം നവീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കൃഷിയാവശ്യങ്ങള്‍ക്കായി നിരവധിപേര്‍ ആശ്രയിക്കുന്ന കോണത്തുകുളത്തിന്റെ ജലസംഭരണ ശേഷി വര്‍ധിപ്പിച്ച് ജലവിതരണ സമ്പ്രദായം കൂടുതല്‍ മെച്ചെപ്പെടുത്തുകയാണ് നവീകരണത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

18.45 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2565 തൊഴില്‍ ദിനങ്ങളും സൃഷ്ടിച്ചു. കുളത്തിന്റെ സമീപത്തുള്ള ഏഴു ഹെക്ടര്‍ ഭൂമി  നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ കൃഷിയോഗ്യമാക്കാന്‍ സാധിച്ചതായി ചെങ്കല്‍ തൊഴിലുറപ്പ് എ.ഇ ഡി.എസ്. നിതിന്‍ അറിയിച്ചു.
(പി.ആര്‍.പി. 2720/2018)

 

 

 

date