Skip to main content

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജോലിയെടുക്കുന്നവര്‍ക്ക് തൊഴിലുറപ്പു ക്ഷേമനിധിയില്‍ അംഗത്വം എടുക്കുന്നതിന് അവസരം. അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം, പെണ്‍മക്കളുടെ വിവാഹം, പ്രസവാനുകൂല്യം, തൊഴിലാളികളുടെ ചികിത്സ ചെലവ്, മരണാനന്തര ചെലവുകള്‍ തുടങ്ങിയവയാണ് ലഭിക്കുന്നത്.  പ്രതിമാസ അംശദായം 50 രൂപ. തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലയിലെ ഏതെങ്കിലും ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാര്‍ഡ് എടുക്കുകയും 18-55 പ്രായമുള്ളതും ഈ വര്‍ഷമോ മുന്‍വര്‍ഷങ്ങളിലോ കുറഞ്ഞത് 20 ദിവസമെങ്കിലും അവിദഗ്ധ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് അംഗത്വം.  https://kegwwfb.kerala.gov.in  ലൂടെയോ അക്ഷയകേന്ദ്രത്തിലോ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിലൂടെയോ  അപേക്ഷിക്കാം.  ഫോണ്‍  - 0468 2962038.
 

date