Post Category
മീഡിയ സെന്റർ ഇന്നു പ്രവർത്തനം തുടങ്ങും
പട്ടികവർഗ വികസന വകുപ്പിന്റെ സംസ്ഥാന സ്‌കൂൾ കലോത്സവം 'സർഗോത്സവം 2018'ന്റെ ഭാഗമായി ഇന്നു (ഡിസംബർ 03) മുതൽ കനകക്കുന്നിൽ പ്രത്യേക മീഡിയ സെന്റർ പ്രവർത്തനം തുടങ്ങും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മീഡിയ സെന്ററിൽനിന്ന് 'സർഗോത്സവം' സംബന്ധിച്ച വാർത്തകളും മത്സരഫലങ്ങളും അപ്പപ്പോൾ മാധ്യമങ്ങൾക്കു ലഭ്യമാക്കും.
date
- Log in to post comments