Skip to main content

കുഷ്ടരോഗ ചികിത്സയ്ക്കായി അശ്വമേധം പദ്ധതി അഞ്ചു മുതൽ

 

കുഷ്ഠരോഗബാധിതരെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തി രോഗ നിർണയം നടത്തുന്നതിനും ചികിത്സ നൽകുന്നതിനുമായി ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി നടത്തുന്ന അശ്വമേധം പദ്ധതി ഡിസംബർ 5 മുതൽ 18 വരെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടക്കും. പരിശീലനം ലഭിച്ച ആശാ പ്രവർത്തകയും സന്നദ്ധ പ്രവർത്തകനുമടങ്ങുന്ന ടീം രോഗ നിർണയത്തിനായി ഓരോ വീടുകളും സന്ദർശിക്കുകയും കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നവർക്ക് സർക്കാർ ആശുപത്രികളിൽ  സൗജന്യമായി ചികിത്സ ലഭ്യമാക്കുകയും ചെയ്യും.

പരിപാടിയിലേക്ക് സന്നദ്ധ പ്രവർത്തകരായി പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പുരുഷ•ാർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാമെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെയാണു രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്  തൈക്കാട് മാതൃ-ശിശു ആശുപത്രി വളപ്പിലുള്ള എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ഓഫിസുമായി ബന്ധപ്പെടുക.
(പി.ആർ.പി. 2707/2018)

 

date