Post Category
പ്ലാസ്റ്റിക് ശുചീകരണം: ഫീൽഡ് വർക്കർ ഇന്റർവ്യൂ
സമ്പൂർണ പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തോടനുബന്ധിച്ചു പഞ്ചായത്തുകളുടെ പ്ലാസ്റ്റിക് ശുചീകരണപ്രവർത്തനങ്ങൾക്ക് മാസവേതനാടിസ്ഥാനത്തിൽ 20നും 40നും മധ്യേ പ്രായമുള്ള വനിതകളെ ഫീൽഡ് വർക്കർ തസ്തികയിലേക്ക് ആവശ്യമുണ്ട്. താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷയുമായി ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ രാവിലെ 10 മുതൽ ഇന്റർർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഗ്രീൻകേരള ചാരിറ്റബിൾ ആൻറ് വിമൻസ് വെൽഫയർ അസോസിയേഷൻ, ഇന്ദു നിവാസ്, പുന്നക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം, കോട്ടുകാൽ6955001. ഫോൺ: 9605078349, 7356329370. അപേക്ഷകർ കാഞ്ഞിരംകുളം, കരിങ്കുളം, കോട്ടുകാൽ, വിഴിഞ്ഞം (കോർപറേഷൻ ഡിവിഷൻ ഒന്നും രണ്ടും), വെങ്ങാനൂർ, കല്ലിയൂർ, ബാലരാമപുരം എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ടവരായിരിക്കണം.
(പി.ആർ.പി. 2709/2018)
date
- Log in to post comments