Skip to main content

അശ്വമേധം ക്രിക്കറ്റ് ടൂർണമെന്റ് കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടിയായ അശ്വമേധത്തിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കേരളോത്സവ ക്രിക്കറ്റ് ടൂർണമെന്റിൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് തലത്തിൽ ഒന്നും രണ്ടും സ്ഥാന

അശ്വമേധം ക്രിക്കറ്റ് ടൂർണമെന്റ്

കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടിയായ അശ്വമേധത്തിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.  കേരളോത്സവ ക്രിക്കറ്റ് ടൂർണമെന്റിൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് തലത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിജയികളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 7001 രൂപയും 5001 രൂപയും 1001 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും.  പ്രവേശനം സൗജന്യം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണി.   കൂടുതൽ വിവരങ്ങൾക്ക് 9496681584, 9656768265, 9747211415.
(പി.ആർ.പി. 2710/2018)

 

date