Skip to main content

സ്വന്തം കുട്ടികൾക്കും തുള്ളിമരുന്ന് നൽകി സന്ദേശം പകർന്ന് ജില്ലാ കളക്ടർ

പൾസ് പോളിയോ ദിനത്തിൽ തേവര അർബൻ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റെറിലത്തി തൻ്റെ രണ്ടു കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി ജില്ലാ കളക്ടർ ജി പ്രിയങ്ക.

 

 വാക്സിനേഷൻ്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാ രക്ഷിതാക്കളും കുട്ടികൾക്ക് അത് ഉറപ്പു വരുത്തണമെന്ന് പൾസ് പോളിയോ ദിന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടർ പറഞ്ഞു. 

 

പോളിയോ രോഗം നമ്മുടെ രാജ്യത്തുനിന്ന് നിവാരണമായെങ്കിലും അയൽ രാജ്യങ്ങളിലെ രോഗസാന്നിധ്യം കാരണം നാം ജാഗ്രത തുടരണം. എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

 

പരിപാടിയിൽ കോർപ്പറേഷൻ കൗൺസിലർ പി ആർ റെനിഷ് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. ആശാദേവി മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ഒബ്സെർവർമാരായ ഡോ. വി ആർ വനജ, ഡോ. ആശ വിജയൻ എന്നിവർ പോളിയോ തുള്ളി മരുന്നിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

 

ജില്ലാ ആർ. സി. എച്ച് ഓഫീസർ ഡോ. എം എസ് രശ്മി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പ്രസ്‌ലിൻ ജോർജ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ കെ ആശ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജി രജനി, ടെക്നിക്കൽ അസിസ്റ്റന്റ് എസ് ബിജോഷ്, മെഡിക്കൽ ഓഫീസർ 

ഡോ. നഹാന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

 

 

 

  

date