Skip to main content

വിഷൻ 2031 : സർവേ വകുപ്പ് സംസ്ഥാന സെമിനാർ ഒക്ടോബർ 17 ന്*

സംസ്ഥാനത്തിന്റെ ഭാവി വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള 'വിഷൻ 2031' പരിപാടിയുടെ ഭാഗമായി സർവേയും ഭൂരേഖയും വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാർ ഒക്ടോബർ 17ന് എറണാകുളത്ത് നടക്കും. 

റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ്റെ അധ്യക്ഷതയിൽ രാവിലെ 9ന് കളമശ്ശേരി കേരള സ്റ്റാർട്ടപ് മിഷൻ ഡിജിറ്റൽ ഹബ്ബിലാണ് സെമിനാർ.

 

പരിപാടിക്ക് മുന്നോടിയായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു. കളമശ്ശേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സെൽമ അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു.

 

കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ ചെയർമാനായും ഡെപ്യൂട്ടി ചെയർപേഴ്സൺ സെൽമ അബൂബക്കർ ജനറൽ കൺവീനറായും സർവെ ഡയറക്ടർ

സീറാം സാംബശിവ റാവു, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സബ്കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ എന്നിവർ കോ ഓഡിനേറ്റർമാരുമായി സംഘാടകസമിതി യോഗത്തിൽ രൂപീകരിച്ചു.

 

2031-ൽ സര്‍വേ വകുപ്പിന്റെ പ്രവർത്തനങ്ങൾ എങ്ങനെ ആകണം, സേവനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാൻ സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്തണം, ആവശ്യമായ നിയമനിർമ്മാണങ്ങൾ ഏത് മേഖലകളിൽ വേണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി, അതിൽ നിന്ന് ഉയരുന്ന ആശയങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി “കേരളത്തിന്റെ 2031-ലെ വികസന വീക്ഷണത്തിന്” അനുയോജ്യമായ രൂപരേഖ തയ്യാറാക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

date