Skip to main content

'വിഷന്‍ 2031' ലോഗോ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ 'വിഷന്‍ 2031' എന്ന പരിപാടിയുടെ ഭാഗമായി പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഒക്ടോബര്‍ 10 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിന് ലോഗോ ക്ഷണിച്ചു. ' ഭക്ഷ്യ ഭദ്രതയില്‍ നിന്നും പോഷക ഭദ്രതയിലേക്ക്' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ലോഗോ തയ്യാറാക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കുന്ന വ്യക്തിക്ക് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി ഉപഹാരം നല്‍കും.  ലോഗോ ഡിസൈന്‍ ചെയ്ത് എച്ച് ഡി ക്വാളിറ്റിയിലുള്ള ജെ പി ജി / പി എന്‍ ജി ഫോര്‍മാറ്റില്‍ ccsdsection@gmail.com ല്‍ അയക്കണം. അവസാന തീയതി  സെപ്റ്റംബര്‍ 27.
 

date