മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് തിങ്കളാഴ്ച
മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് തിങ്കളാഴ്ച (ഒക്ടോബർ 13) രാവിലെ 9.30 ന് ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ ആധ്യക്ഷ്യം വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്തും ജില്ലാ പഞ്ചായത്തംഗം നിർമ്മലാ ജിമ്മിയും മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എച്ച്. ഷീജാബീവി അവതരിപ്പിക്കും. തുടർന്ന് ഭാവിവികസന നേട്ടങ്ങളേക്കുറിച്ച് തുറന്ന ചർച്ച നടക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ കൊണ്ടുക്കാലാ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രത്യുഷ സുര, ആൻസി സിബി, മഞ്ജു അനിൽ, സാലിമോൾ ജോസഫ്, മിനി സാബു, ആനിയമ്മ ജോസഫ്, എൽസമ്മ ബിജു, അസിസ്റ്റന്റ് സെക്രട്ടറി എസ്. രതീഷ് എന്നിവർ പങ്കെടുക്കും.
- Log in to post comments