പള്ളിക്കത്തോടിലും മണിമലയിലും വികസന സദസ് ഇന്ന് ( തിങ്കളാഴ്ച) കോട്ടയം: പള്ളിക്കത്തോട്, മണിമല ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് തിങ്കളാഴ്ച(ഒക്ടോബർ 13) നടക്കും.
പള്ളിക്കത്തോട്ടിലെ വികസനസദസ്സ് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മുഖ്യപ്രഭാഷണം നിർവഹിക്കും. ആസൂത്രണസമിതി ഉപാധ്യക്ഷൻ അഡ്വ. ബി. അശോക് ഗ്രാമപഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി മായ എം. നായർ പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ അവതരണവും പാമ്പാടി ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് റാം മോഹൻ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ അവതരണവും നടത്തും. തുടർന്ന് ഭാവിവികസനത്തേപ്പറ്റി തുറന്ന ചർച്ചയും സംഘടിപ്പിക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. വിപിനചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ റ്റി. എൻ. ഗിരീഷ്കുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. അശ്വതി,സനു ശങ്കർ, മോളിക്കുട്ടി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോമോൾ മാത്യു, ജിജി അഞ്ചാനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസ്സി ബെന്നി, ആശാ ഗിരീഷ്, അനിൽ മാത്യു കുന്നക്കാട്ട്, ജിന്റോ കാട്ടൂർ, ബി. സൗമ്യ, അനിൽകുമാർ, കെ.എൻ. വിജയൻ, സന്ധ്യാദേവി എന്നിവർ പങ്കെടുക്കും.
മണിമല ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് രാവിലെ 10ന് കരിമ്പനക്കുളം എസ്. എച്ച്. പാരീഷ് ഹാളിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിറിൽ തോമസ് അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണവും ഗ്രാമപഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനവും നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സജീഷും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ. ജസ്സിയ ബീവിയും അവതരിപ്പിക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ജോൺ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ ഗോപിദാസ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജെയിംസ് പി. സൈമൺ, പി.എസ്. ജമീല, മോളി മൈക്കിൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി ഷാജൻ, ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എമേഴ്സൺ ദേവസ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ജെ. ജോസഫ് കുഞ്ഞ്, മിനി മാത്യു, സുജ ബാബു,രാജമ്മ ജയകുമാർ, പി.ജി പ്രകാശ്, പി. റ്റി.ഇന്ദു ഷാഹുൽ ഹമീദ്, സുനി വർഗീസ്, ബിനോയി വർഗീസ്,അതുല്യ ദാസ്, എസ്.എച്ച്. ചർച്ച് വികാരി ഫാദർ ജെയിംസ് കുന്നിൽ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു സുരേഷ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോയ്സ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.
- Log in to post comments