Skip to main content

വിഷൻ 31 സംസ്ഥാനതല കാർഷിക ശില്പശാല 25ന് ആലപ്പുഴയിൽ

*സ്വാഗത സംഘ രൂപീകരണ യോഗം നാളെ(15) മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ ചേരും

വിഷൻ 31 സംസ്ഥാനതല കാർഷിക ശില്പശാല ഒക്ടോബർ 25ന് ആലപ്പുഴയിൽ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണ യോഗം നാളെ (ഒക്ടോബർ 15 ന്) രാവിലെ 11 മണിക്ക് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. ജില്ലാ കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുക്കണം.

date