Skip to main content

രാജാക്കാട്, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വികസന സദസുകള്‍ ഇന്ന് (14)

 
രാജാക്കാട്, ചക്കുപള്ളം ഗ്രാമപഞ്ചായത്തുകളിലെ വികസന സദസുകള്‍ ഇന്ന് (14) നടക്കും. രാജാക്കാട് ഗ്രാമപഞ്ചായത്ത് വികസന സദസ് രാവിലെ 10.30ന് രാജാക്കാട് ദിവ്യജ്യോതി ഹാളില്‍ നടക്കും. എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് അധ്യക്ഷയാകും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, രാജാക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ പ്രകാശ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ബിജി സന്തോഷ്, ബെന്നി പാലക്കാട്ട്. സി.ആര്‍ രാജു, എം.എസ് സതി, ബിന്‍സു തോമസ്, കെ.പി സുബീഷ്, വീണ അനൂപ്, പുഷ്പലത സോമന്‍, മിനി ബേബി, പ്രിന്‍സ് തോമസ്, സുജിത് ടി.കെ, വിവിധ സാമൂഹികസാംസ്‌കാരികരാഷ്ട്രീയ സംഘടന പ്രതിനിധികള്‍  പങ്കെടുക്കും.

ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ വികസന സദസ് രാവിലെ 11 മണിക്ക് അണക്കര എസ്എന്‍ഡിപി ഹാളില്‍ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഉദ്ഘാടനം ചെയ്യും. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്‍സല്‍ പുതുമന അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങയിവര്‍ പങ്കെടുക്കും.  

സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, ഭാവി മുന്നില്‍ കണ്ടുള്ള ആശയങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥന വ്യാപകമായി വികസന സദസുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 52 ഗ്രാമപഞ്ചായത്തുകളിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലുമാണ് വികസന സദസ് നടത്തുന്നത്. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങളുടെ അവതരണം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശ വീഡിയോ പ്രദര്‍ശനം, ഓപ്പണ്‍ ഫോറം എന്നിവയും വികസന സദസിന്റെ ഭാഗമായി സംഘടിപ്പിക്കും.

date