Skip to main content

പുറക്കാട് ഐ.ടി.ഐയിൽ സ്‌പോട് അഡ്മിഷൻ

പുറക്കാട് ഗവ ഐ ടി ഐ യിലെ 2025 വർഷത്തെ അഡ്മിഷനോടനുബന്ധിച്ച് ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ ട്രേഡിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ഒക്ടോബർ 17 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി പാസ്സ്. താല്പര്യമുള്ള കുട്ടികൾക്ക് ഐ. ടി. ഐ. യിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്. അസ്സൽ സർട്ടിഫിക്കറ്റ്, റ്റി.സി, ഫീസ് (ജനറൽ: 1950 രൂപ, എസ്.സി/എസ്.റ്റി: 1010 രൂപ, ഒ.ഇ.സി : 1510 രൂപ) എന്നിവ കൊണ്ടുവരേണ്ടതാണ്. ഫോൺ: 0477-2298118, 7907988374

date