Post Category
റാംപിൽ തിളങ്ങി ജില്ലാ കളക്ടർ
എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ ഫാഷൻ ഷോയിൽ തിളങ്ങി ജില്ലാ കളക്ടർ ജി. പ്രിയങ്ക.
കളമശ്ശേരി, തമ്മനം, ഞാറക്കൽ എന്നിവിടങ്ങളിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് മുഖ്യാതിഥിയായ ജില്ലാ കളക്ടർ റാംപിൽ ചുവടുവെച്ചത്.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അഡ്വ. എൽസി ജോർജ് പരിപാടിയിൽ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ എസ് അനിൽകുമാർ , കെ വി അനിത, പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീഖ്, അധ്യാപകർ, വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു
date
- Log in to post comments